ഭരത് ബാലൻ. കെ. നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു..!.
പാലക്കാട് : ഷൊർണൂർ “പ്രഭാതം” കലാ സാംസ്‌കാരിക വേദിയുടെ18-ാമത് ഭരത് ബാലൻ. കെ. നായർ. നാടകോത്സവത്തിന് തുടക്കമായി.മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രഥമ പ്രഭാതം – ബാൽസൻ നാടക പുരസ്കാരം പ്രശസ്ത നടി കുളപ്പുള്ളി ലീലക്ക് ഷോർണൂർ MLA പി.മമ്മിക്കുട്ടി , ഉദ്ഘാടന ചടങ്ങിൽ വെച്ച് സമ്മാനിച്ചു.ബാൽസൻ ഷൊർണൂർ എഴുതിയ പുസ്തകം “ആയിരം അമാവാസിയും ആയിരത്തൊന്ന് പൗർണമിയും” ബീന ആർ ചന്ദ്രന് M R മുരളിക്ക് ആദ്യ പതിപ്പ് നല്കി പ്രകാശനം ചെയ്തു.
ചടങ്ങിൽ ഡോ. വാസു വൈദ്യരെ ആദരിച്ചു., നഗരസഭ ചെയർമാൻ എം കെ ജയപ്രകാശ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഉദ്ഘാടന ദിവസം ആറ്റിങ്ങൽ നടന സഭയുടെ “റിപ്പോർട്ട് നമ്പർ 79” എന്ന നാടകം അരങ്ങേറി.
രണ്ടാം ദിവസമായ ഇന്ന് (24 .11 .2024 )വൈകുന്നേരം 7 മണിക്ക് ,രാധാകൃഷ്ണൻ പരമാര സംവിധാനം ചെയ്ത ‘പകിട പകിട പന്ത്രണ്ട് ‘എന്ന നാടകം അരങ്ങേറും.നാളെ (25.11.2024)രാജേഷ് ഇരുളം സംവിധാനം ചെയ്ത കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം ‘.