അണുശക്തിനഗറിൽ ‘ഭാഗവത സപ്താഹ യജ്ഞ’ത്തിന് തുടക്കമായി
ട്രോംബെ : അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഇന്നു (ഡിസംബർ 14) മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജഞം നടത്തുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപകും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ് കാര്യദർശിയുമായിരിക്കും. ഇന്നലെ (ഡിസംബർ 13 ശനിയാഴ്ച )സമ്പൂർണ്ണ നാരായണീയതോടെ ആരംഭിച്ച ചടങ്ങുകളിൽ ,ദിവസവും വിശേഷാൽ പൂജകളും, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഭജനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8097282545