ഭാരതാംബയുടെ ചിത്രം; നിലപാടിലുറച്ച് ഗവര്‍ണര്‍ : പ്രതിഷേധവുമായി സിപിഐ

0

തിരുവനന്തപുരം: രാജ്ഭവനിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്ര മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് സിപിഐ. ഗവർണ്ണർക്കെതിരെ നാളെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ വൃക്ഷത്തൈകൾ നടും. ഗവർണ്ണർക്കെതിരെ ഇടത് നേതാക്കൾ വിമർശനം തുടരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിലാണ്. സർക്കാർ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് രാജ്ഭവന്റെ നിലപാട്.

 

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം കനക്കുകയാണ്. സിപിഐ എംപി സന്തോഷ് കുമാർ ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകി. ഭാരതമാതാവിന്‍റെ പ്രതീകം ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ച് ബ്രാഞ്ചുകളിൽ നാളെ വൃക്ഷത്തൈ നടാനാണ് സിപിഐ നൽകിയ ആഹ്വാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *