അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബെവ്‌കോ-സൂപ്പര്‍ പ്രീമിയം മദ്യ വില്‍പ്പനശാല തൃശൂരിൽ

തൃശൂര്‍: മനോരമ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് 4ന് ബെവ്‌കോ എംഡിയും ഐജിയുമായ ഹര്‍ഷിത അട്ടല്ലൂരിയാണ് ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 5000 ചതുരശ്ര അടിയാണ് തൃശൂരിലെ ഷോപ്പിനുള്ളത്. 20,000 ലധികം വിവധ ശ്രേണിയിലുള്ള മദ്യക്കുപ്പികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇവിടുത്തെ ഗോഡൗണും വിശാലമാണ്.1700 ചതുരശ്ര അടിയുള്ള ഗോഡൗണില്‍ ഒരു ലക്ഷത്തോളം ബോട്ടിലുകള്‍ ശേഖരിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഈ ഷോപ്പില്‍ നിയോഗിച്ചിട്ടുള്ള 10 അംഗ ജീവനക്കാരുടെ സംഘത്തിന് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് മറ്റെങ്ങും അനുഭവിക്കാനാകാത്ത പെരുമാറ്റവും ജീവനക്കാരില്‍ നിന്നുണ്ടാകും.
കേരളത്തിലെ ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ വലിയൊരു മുന്നേറ്റമായി മാറുന്നതാണ് സംരംഭമെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇ ടിവി ഭാരതിനോടു പറഞ്ഞു. സുരക്ഷ, ആധുനിക സൗകര്യങ്ങള്‍, എന്നിവയെ ഒരുമിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ രീതിയിലുള്ള ഒരു പുതിയ ശൈലിയാണ് ബെവ്‌കോ ആവിഷ്‌കരിച്ചിട്ടുള്ളത്. 14 ജില്ലകളിലും ആദ്യഘട്ടത്തില്‍ കുറഞ്ഞത് ഒരു സൂപ്പര്‍ പ്രീമിയം ഷോപ്പെങ്കിലും ആരംഭിക്കുന്നതിന് അനുയോജ്യമായ ബില്‍ഡിംഗുകള്‍ ബെവ്‌കോ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.
ആധുനികമായ അകത്തള രൂപകല്‍പ്പനസുഖകരമായ ഷോപ്പിങ് അനുഭവംപരിസ്ഥിതി സൗഹൃദമായ തുണിത്തരത്തിലെ ക്യാരിബാഗുകള്‍ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് തത്സമയ ഫീഡ്ബാക്ക് സംവിധാനംഓരോ നിലയിലേക്കും എളുപ്പത്തില്‍ പ്രവേശിപ്പിക്കാന്‍ ആധുനിക പാസഞ്ചര്‍ ലിഫ്റ്റ് സമ്പ്രദായംവില്‍പ്പന കൗണ്ടറിലെ മോഷണം തടയാന്‍ എഎം ടാഗ്‌സ്നിലവില്‍ കെട്ടിടങ്ങള്‍ ലഭിച്ചു കഴിഞ്ഞ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ ആരംഭിക്കും. കൊച്ചി വൈറ്റിലയിലും വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനു സമീപത്തുമാണ് സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ ആരംഭിക്കുക. കോഴിക്കോട് ഗോകുലം മാളിലും മൂന്നാറിലും ഉടന്‍ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.