ബെവ്ക്കോ ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു: 3 പേർ പിടിയിൽ

പ്രതീകാത്മക ചിത്രം
മലപ്പുറം: പൊന്നാനിയിൽ പുതിയ ബെവ്ക്കോ ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ബെവ്ക്കോ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയാണ് മൂന്ന് അംഗ സംഘം പെട്രോൾ ബോബ് എറിഞ്ഞത്. മുൻവശത്തെ ചില്ലുകൾ ആക്രമണത്തിൽ തകർന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബെവ്ക്കോ മാനേജരുടെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.