വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി: 35 പേര്‍ മരിച്ചു

0

ബെയ്ജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായി ചൈനീസ് പൊലിസ് പറഞ്ഞു. വാഹനം ഓടിച്ച 62 വയസുകാരനെ പൊലീസ് പിടികൂടി. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം. ഷുഹായ് സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുകയായിരുന്ന ആളുകൾക്കിടയിലാണ് കാർ ഇടിച്ചുകയറ്റിയതെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായി എഎഫ്പി റിപ്പോർട്ട്ചെയ്തു.

കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് പറഞ്ഞു. ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചു.

62 കാരനായ ഡ്രൈവറാണ് ജനങ്ങൾക്കിടയിലേക്ക് എസ്‌യുവി ഓടിച്ചുകയറ്റിയതെന്നാണ് വിവരം. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ സ്വയം മുറിവേൽപ്പിച്ച ഇയാൾ ഇപ്പോൾ കോമയിലാണെന്ന് പൊലീസ് അറിയിച്ചു.

റഷ്യ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർഗെയ് ഷിയോഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന എയർ ഷോ നടക്കുന്ന സ്ഥലത്തിന് 40 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് എയർ ഷോയുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *