150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി ഒമാൻ സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ

0

മസ്കത്ത്: ഒരു വർഷത്തിനിടെ രാജ്യത്ത് 150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ പറഞ്ഞു. ഇവയിൽ 17 കേസുകൾ റോയൽ ഒമാൻ പോലീസിന് കൈമാറി. 126 പേരെ പുനരധിവസിപ്പിച്ചു. 2,202 പരിശോധനാ ക്യാമ്പ യിൻ 2023ൽ നടന്നതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഭിക്ഷാട നത്തിനെതിരെ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ക്യാമ്പയിൻ സം ഘടിപ്പിച്ചുവരികയാണ്. രാജ്യവ്യാപകമായ ക്യാമ്പയി നിൽ വ്യക്തിപരമായും സംഘടിതമായും നടത്തുന്ന യാചനകൾ കണ്ടെത്താൻ വ്യാപക പരിശോധനയും മറ്റും നടത്തും. അറസ്റ്റിലാകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നതും നിർബന്ധിക്കുന്നതും കുറ്റകരമാണ്.

പൊതുസ്ഥലത്തും സ്വകാര്യ കേന്ദ്ര ങ്ങളിലും യാചന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കളുണ്ടാകും.അറസ്റ്റിലാകുന്നവർക്കെതിരെ ഒന്ന് മുതൽ രണ്ട് മാസം വരെ തടവ് ശിക്ഷ ലഭിക്കും. 50 റിയാലിന് മുകളിലും 100 റിയാലിന് താഴെയുമായുള്ള തുക പിഴ ഈടാക്കും. വിദേശികളാണെങ്കിൽ ശിക്ഷാ നടപടികൾ പൂർത്തിയാക്കിയാൽ നാടുകടത്തും.

യാചകവൃത്തി തുടരുന്നതായി കണ്ടെത്തിയാൽ ആറ് മാസത്തിൽ കുറയാതെയും രണ്ട് വർഷത്തിൽ കൂടാതെയുമുള്ള കാലാവധി തടവ് ശിക്ഷ ലഭിക്കും. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയാൽ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. യാചകരെ കുറിച്ച് വിവരം ലഭിക്കുന്നവർ 1555, 9999 ഹോട്ട്ലൈൻ നമ്പറുകളിൽ അറിയിക്കണമെന്നും യാചന തടയുന്നതിന് പൊതുസമൂഹത്തിന്റെ കൂടി സഹകരണം ആവ ശ്യമാണെന്നും സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Muscat: Social Development Minister Laija Al Najjar said that more than 150 beggars have been arrested in the country in a year. Of these, 17 cases were handed over to the Royal Oman Police. 126 people were rehabilitated. In a press conference, the minister also said that 2,202 inspection camps were conducted in 2023.

Meanwhile, a campaign against begging is being organized under the Ministry of Social Development. A nationwide campaign will involve extensive checks to detect individual and organized begging. The ministry also warned that strict action will be taken against those arrested. Using and forcing children to beg is a crime.

Strong action will be taken against those begging in public and private places. Those arrested will be punished with imprisonment of one to two months. The amount above 50 riyals and below 100 riyals will be fined. If they are foreigners, they will be deported after completing the punishment process.

Continuation of begging is punishable by imprisonment for a term not less than six months and not more than two years. Child begging is punishable by three months to three years in prison. The Ministry of Social Development has stated that those who have information about beggars should contact the hotline numbers 1555 and 9999 and the cooperation of the general public is required to prevent begging.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *