ബീമാപള്ളി ഉറൂസ് ഡിസംബർ 13വരെ
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉത്സവമേഖലയിലേക്ക് കെഎസ്ആർടിസി 15 സ്‌പെഷൽ സർവീസുകൾ നടത്തും. ഡിസംബർ മൂന്ന് മുതൽ 13വരെയാണ് ഇക്കൊല്ലത്തെ ബീമാപള്ളി ഉറൂസ് നടക്കുന്നത്. ബീമാപള്ളിയിൽ താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ആരംഭിക്കും. എക്‌സൈസിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സ്‌ക്വാഡുകൾ ബീമാപള്ളിയിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകളും ഉടൻ പ്രവർത്തനം തുടങ്ങും