ബീഡ് സർപഞ്ച് കൊല്ലപ്പെട്ട സംഭവം: മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മുംബൈ:ഡിസംബറിൽ ബീഡ് ജില്ലയിലെ സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ അടുത്ത സഹായി അറസ്റ്റിലായതിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾ വഹിച്ചിരുന്ന മുണ്ടെ, മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹായി വാൽമിക് കരാഡിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിർദ്ദേശപ്രകാരം രാജിവച്ചത്.
കഴിഞ്ഞ ജനുവരി ആദ്യവാരം പ്രതിപക്ഷ, ഭരണകക്ഷി എംഎൽഎമാരും നേതാക്കളും അടങ്ങുന്ന സർവകക്ഷി സംഘം മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ നേരിട്ട് കണ്ട് കേസന്വേഷണം തീരുന്നതുവരെ ധനഞ്ജയ് മുണ്ടെ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു