വടക്കോട്ട് തലവച്ച് കിടക്കരുത്: പിന്നിലെ സത്യമെന്ത്
നമ്മുടെ പൂർവികർ പറയും വടക്കോട്ട് തല വെച്ച് കിടക്കരുതെന്ന്.. പക്ഷേ ഇതിന് ചില ശാസ്ത്രീയമായ കാര്യങ്ങൾ കൂടിയുണ്ട്. അതേസമയം തല തെക്കോട്ട് വച്ച് കിടക്കുന്നത് ഉത്തമമാണെന്നും പറയാറുണ്ട്. തല തെക്കോട്ട് വച്ച് ഉറങ്ങുന്നത് ശരീരത്തെയും ഭൂമിയുടെ കാന്തികേന്ദ്രത്തെയും ഒരുമിപ്പിക്കുന്നു. ഇത് മാനസിക പിരിമുറുക്കം ലഘൂകരിക്കാനും നമ്മുടെ ഊർജ്ജം ശരീരത്തിൽ സ്വതന്ത്രമായി ഒഴുകാനും സഹായിക്കുന്നു. ഇത് കൂടുതൽ ആഴത്തിലുള്ള ഉറക്കം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാസ്തുശാസ്ത്രവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ തെക്കോട്ട് തല വെച്ച് ഉറങ്ങുന്നത് സമൃദ്ധി സ്ഥിരത എന്നിവയുമായി സമൃദ്ധി സ്ഥിരതബന്ധപ്പെട്ട ഊർജ്ജം നൽകുന്നു. വടക്കോട്ട് തലവച്ച് ഉറക്കുന്നത് വൈദ്യശാസ്ത്രപരമായും തെറ്റാണ്. ഇത് നമ്മുടെ നല്ല ഉറക്കത്തിനെ പുറന്തള്ളുകയും ഉറക്കമില്ലായ്മ ഹൃദയത്തിന് അധിക സമ്മർദ്ദം എന്നിവ നൽകുകയും ചെയ്യുന്നു. നമ്മൾ ഉറങ്ങുന്ന ദിശ ഭൂമിയുടെ സ്വാഭാവിക താളവുമായി ശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെ കൂടി ബാധിക്കുന്നു. ഇനി കിഴക്കും പടിഞ്ഞാറും താരതമ്യേന പ്രശ്നമില്ലാത്തതാണ് ഇത് ഭൂമിയുടെ കാന്തിക ഊർജ്ജവമായി ശരീരത്തിന് ബാലൻസ് നൽകാനും നല്ല വിശ്രമത്തിനും സഹായകമാകുന്ന ദിശകളാണ്
