ബിഡിജെഎസ് രണ്ടു മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്

0

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ നിന്ന് കെ.എ ഉണ്ണികൃഷ്ണനും മവേലിക്കരയിൽ നിന്ന് ബൈജു കലാശാലയും ജനവിധി തേടും.

കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചു കൊണ്ട് അംഗീകാരം നൽകിയത്.ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

ഈ സീറ്റുകളിൽ സ്ഥാനാർത്ഥി ആരാണെന്നുള്ളതിൽ അന്തിമ തീരുമാനമായിട്ടില്ല എന്നും സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ കോട്ടയത്ത് താൻ തന്നെ മത്സരിക്കുവാൻ സാധ്യതയുണ്ടെന്നും പ്രവർത്തകരുടെ വികാരം അതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മത്സരിച്ചാൽ വിജയം ഉറപ്പാണ്.ഇടുക്കിയും വിജയസാധൃതയുള്ള മന്ധലമാണ്.

മതമേലക്ഷന്മാർ ഉൾപ്പെടെയുള്ളവരെ കൂടി കണ്ട ശേഷമായിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.പിസി ജോർജിന്റെ പരാമർശങ്ങൾ ഒന്നും തന്റെ വിഷയമല്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ജോർജിനെ നിയന്ത്രിക്കേണ്ടത് ബിജെപിയാണ്. ജോർജിന്റെ പ്രസ്താവനകൾക്ക് മറുപടി പറയുന്നില്ല. എൻഡിഎ സർക്കാർ 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറും. കേരളത്തിലും എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *