ബാറ്ററി മോഷണം പ്രതികളെ പിടികൂടി
ആലപ്പുഴ : വാഹനങ്ങളിൽ നിന്നും തട്ടു കടകളിൽ നിന്നും രാത്രിയിൽ ബാറ്ററി മോഷണം നടത്തി വിൽപ്പന നടത്തുന്ന രണ്ടു പ്രതികളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. 26-10-2025 തീയതി മുഹമ്മ പട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിലെ ബാറ്ററി ആണ് തുമ്പോളി തെക്കേ പാലക്കൽ വീട്ടിൽ ബിജു പൗലോസ് 44 വയസ്സ്, മണ്ണചേരിൽ വെളിയിൽ വീട്ടിൽ ശ്യാം ലാൽ 48 വയസ്സ് എന്നിവർ കാറിൽ വന്നു മോഷണം നടത്തി എടുത്തത്. 500 ഓളം CCTV ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. യൂബർ ടാക്സി ഓടിക്കുന്ന ബിജു പൗലോസ് സെക്യൂരിറ്റി ജോലിക്ക് പോകുന്ന ശ്യാം ലാലുമായി രാത്രിയിൽ സഞ്ചരിച്ചു വലിയ വാഹനങ്ങൾ കണ്ടെത്തി ആണ് ബാറ്ററി മോഷണം നടത്തുന്നത്. സമാന കേസിൽ മുൻപും പ്രതികൾ ജയിലിൽ കിടന്നിട്ടുള്ളതാണ്. രാത്രിയിൽ വാഹനത്തിൻ്റെ നമ്പർ മാറ്റി നടത്തുന്ന മോഷണം ആയതിനാൽ പ്രതികളിലേക്ക് എത്തുന്നതിൽ പോലീസിന് പ്രയാസം ഉള്ളതായിരുന്നു.
കേരളത്തിൻ്റെ പല സ്ഥലത്ത് നിന്നും 55 ബാറ്ററികൾ മോഷണം നടത്തി ഉദ്ദേശം 15 ലക്ഷത്തോളം രൂപയുടെ ബാറ്ററി വിറ്റിട്ടുണ്ട് എന്ന് പ്രതികൾ കുറ്റ സമ്മതം നടത്തി. ആലപ്പുഴ , എറണാകുളം, കൊല്ലം, കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലയിലെ പല സ്ഥലത്തും ബാറ്ററി മോഷണം നടത്തിയിട്ടുള്ളതിനാൽ , ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിൻ്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയിട്ടുള്ളതും ചേർത്തല ഡിവൈഎസ്പി അനിൽകുമാറിൻ്റെ നിർദ്ദേശാനുസരണം മുഹമ്മ എസ്എച്ച്ഓ വിഷ്ണുകുമാർ വി സി, എസ് ഐ സുനിൽ കുമാർ, സിപിഒ മാരായ അബിൻ, ശ്രീരാജ്, ചേർത്തല ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങൾ , അരുൺ പ്രവീഷ്, ഗിരീഷ് , കാമറ കൺട്രോൾ സിപിഓ അരുൺ എന്നിവർ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
