ആൾതാമസം ഇല്ലാത്ത വീടിന്റെ കുളിമുറിയിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. എൻ. ബാബുവിന്റെ നേതൃത്വത്തിൽ ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 21.20 സെന്റീമീറ്റർ വീതം നീളമുള്ളതും നിറയെ ഇലകളും ഉള്ള ഗ്രോബാഗിൽ നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടുപിടിച്ച് കേസെടുത്തത് . ആദിനാട് വടക്ക് തയ്യിൽ ക്ഷേത്രത്തിന് സമീപമുള്ള ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വീട്ടിൽ സാമൂഹിക വിരുദ്ധ ശല്യവും കഞ്ചാവിന്റെയും മദ്യത്തിന്റെയും ഉപയോഗവും നടത്തുന്നതായി ലഭിച്ച പരാതി പ്രകാരമായിരുന്നു പരിശോധന.
പരിശോധനയിൽ ഇന്നും രാവിലെ കഞ്ചാവ് ചെടികൾക്ക് വെള്ളം ഒഴിച്ചിട്ടുള്ളതായി കാണാൻ സാധിച്ചു. പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(Gr )മാരായ പി.എൽ.വിജിലാൽ, പി എ.അജയകുമാർ. പ്രിവന്റീവ് ഓഫ്സർ. വൈ സജികുമാർ, പ്രിവന്റീവ് ഓഫീസർ (Gr) ബി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനു തങ്കച്ചൻ, P. V.ഹരികൃഷ്ണൻ, H.ചാൾസ്. എന്നിവരും പങ്കെടുത്തു.