ബസിൻ കേരള സമാജം വാർഷികം മാർച്ച് 22 ന്

0
baseen

വസായ് : പശ്ചിമ ഉപനഗര മേഖലയിലെ ബ്രഹത്തായ മലയാളി കൂട്ടായ്മയായ ബസിൻ കേരള സമാജം (ബികെഎസ്) 63 മത് വാർഷിക ആഘോഷത്തിന് ഒരുങ്ങുന്നു.മാർച്ച് 22 ന് സായ് നഗറിലെ മുൻസിപ്പൽ മൈതാനിയിൽ വൈകിട്ട് 6ന് ആഘോഷ പരിപാടിക്ക് തിരിതെളിയും. പുതുതലമുറയ്ക്കിടയിലെ മാരക മയക്ക്മരുന്നിൻ്റെ അടിമത്വവും മോചനത്തെയും ആസ്പദമാക്കി പ്രഭാഷണവും പ്രവർത്തനവും നടത്തുന്ന കേരള പൊലിസ് സേനാംഗം ഫിലിപ് മമ്പാട് ആണ് സാംസ്കാരിക സമ്മേളനത്തിലെ മുഖ്യാതിഥി.

വസായിലെ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷറഫ് കുന്നരിയത്തിനെയും മറ്റ് വിശിഷ്ടരേയും ആദരിക്കും.
തുടർന്ന് കോഴിക്കോട് ആരവം കലാസമിതിയുടെ ചെണ്ട, വയലിൻ, കീബോർഡ് മ്യൂസിക്കൽ ഫ്യൂഷനും അമൃത ടിവി ഫെയിം ജയപ്രകാശും ജ്യോതിഷും സംഘവും അവതരിപ്പിക്കുന്ന ഫിഗർഷോയും നടത്തും.
പി വി കെ നമ്പ്യാർ (പ്രസി.) വിദ്യാധരൻ (സെക്ര.) രാജേഷ് അയ്യർ (ട്രഷ.) ഇതര മാനേജിങ്ങ് കമ്മിറ്റ അംഗങ്ങളും വാർഷികാഘോഷം കെങ്കേമമാക്കുവാനുള്ള തിരക്കിലാണ്.

(സലീം താജ്)

c319e75a a7cf 41d1 b49e 5a96d2908624

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *