അടിച്ച് ഫിറ്റായാല്‍ മദ്യത്തിന്റെ അളവ് കുറയും ബാറിലെ തട്ടിപ്പ് കൈയോടെ പിടികൂടി

0
LIQR

കണ്ണൂര്‍:  ബാറില്‍ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ബാറുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് മദ്യം നല്‍കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയത്. പഴയങ്ങാടിയിലെ ബാറില്‍ ഉപയോക്താക്കള്‍ക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവില്‍ കൃത്രിമം നടത്തുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. കസ്റ്റമര്‍ ഫിറ്റായി എന്ന് കണ്ടാല്‍ അളവില്‍ കുറവ് വരുത്തി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ബാറിന് വിജിലന്‍സ് 25,000 രൂപ പിഴ ചുമത്തി. ഓപ്പറേഷന്‍ ബാര്‍കോഡ് എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ നാല് ബാറുകളിലാണ് പരിശോധന നടന്നത്. പഴയങ്ങാടി പ്രതീക്ഷാ ബാറില്‍ 60 മില്ലീ പെഗ് മെഷര്‍ പാത്രത്തിന് പകരം 48 മില്ലി പാത്രമാണുണ്ടായിരുന്നത്. 30 മില്ലീ പാത്രത്തിന് പകരം 24 മില്ലി പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി. രണ്ടോ മൂന്നോ പെഗ് കഴിച്ചതിന് ശേഷം കസ്റ്റമര്‍ക്ക് മദ്യം കൊടുക്കുന്നത് അളവ് കുറച്ചാണ് എന്നാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. ബാറില്‍ ഉപയോഗിച്ചിരുന്ന പാത്രം ഉള്‍പ്പെടെ കണ്ടെത്തി വിജിലന്‍സ് വിഭാഗം ലീഗല്‍ മെട്രോളജിയെ വിവരമറിയിച്ചു. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിടുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *