ബാറുടമകളുമായി ചർച്ച നടന്നു; മന്ത്രിയുടെ വാദം പൊളിയുന്നു

0

തിരുവനന്തപുരം: മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തെളിവ് പുറത്ത്. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി എംബി രാജേഷ് വിശദീകരണം നൽകിയത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ടൂറിസം വകുപ്പ് ഡയറക്ടർ മെയ്21ന് വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തായത്. മദ്യനയ മാറ്റമായിരുന്നു യോഗത്തിന്റെ ഏക അജണ്ട. യോഗ വിവരം അറിയിച്ച് ഓൺലൈൻ ലിങ്ക് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇമെയിൽ സന്ദേശം അയച്ചിരുന്നു. ബാറുടമകൾ, ഹോംസ്‌റ്റേ ഉടമകൾ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിർദേശം നൽകാനുള്ള യോഗത്തിൽ പങ്കുചേർന്നത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടന്നത്.

എന്നാൽ അനിമോന്റെ പുറത്തുവന്ന ശബ്ദരേഖയിൽ എക്‌സൈസ് ഇന്റലിജൻസ് രഹസ്യ അന്വേഷണം തുടങ്ങി. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തിൽ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് എക്‌സൈസ് ഇന്റലിജൻസ് പരിശോധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *