ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണപകടം

കോഴിക്കോട്: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം നടന്നു. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്.
അതി ശക്തമായ കാറ്റിലും മഴയിലും റോഡരികിലുണ്ടായിരുന്ന ഭീമന്‍ ആല്‍മരം നിലം പൊത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.