അരക്കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകെട്ടുകൾ കണ്ണൂരിൽ കണ്ടെത്തി

കണ്ണൂർ : പയ്യന്നൂരിൽ ട്രെയിനിൽ നിന്ന് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പോലീസ് ഇൻസ്പെക്ടറുടെ ഇൻസ്പെക്ടറുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സുക്വാഡാണ് 49.85 ലക്ഷം രൂപ ട്രെയിനിൽ നിന്ന് കണ്ടെടുത്തത്.സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പയ്യന്നൂരിലെത്തിയപ്പോൾ മുൻവശത്തെ ജനറൽ കോച്ചിൽ പരിശോധന നടത്തവെയാണ് ലഗേജ് ബർത്തിൽ ആളില്ലാത്ത നിലയിൽ ഒരു കറുത്ത ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്നു പരിശോധന നടത്തിയപ്പോഴാണ്..നോട്ടുകെട്ടുകൾ കണ്ടെടുത്തത്. കണ്ണൂരിലെത്തിയശേഷം 49,85,000 രൂപ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.എസ്ച്ച് ഒ പി വിജേഷ്, ജോസ്, അഖിലേഷ്, മുരളി, ജിജീഷ്, സംഗീത് എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു