കരുവന്നൂർ ബാങ്കിനുമുന്നിൽ മേൽവസ്ത്രം ഊരി പ്രതിഷേധം; നിക്ഷേപ തുക ഒരുമിച്ച് നൽകാനാകില്ലെന്ന് അധികൃതർ

0
karuvannur bank 2024 09 4bd54adaa42978d47d9b73d8cf7aab70 3x2 1

തൃശൂർ : കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ജോഷി പണം ആവശ്യപ്പെട്ട് ബംഗ്ലാവിലുള്ള കരുവന്നൂര്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ എത്തിയത്.

കരുവന്നൂര്‍ ബാങ്കിന്റെ സി ഇ ഒ രാകേഷ് കെ ആര്‍, അഡ്മിന്‍സ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹന്‍ദാസ്.എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കില്ലും ബന്ധുക്കളുടെ പേരിലുള്ള മുഴുവന്‍ നിക്ഷേപ തുകയായ 60 ലക്ഷത്തോളം രൂപ ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് നിലപാട് സ്വീകരിച്ചു.ഇതോടെയാണ് ജോഷി ബാങ്കിന് മുന്നില്‍ മേല്‍വസ്ത്രം ഊരി മാറ്റി പ്രതിഷേധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *