ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും

0

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്‌ച്ചയും അവധി നൽകാനുള്ള ശുപാർശയ്‌ക്ക് അം​ഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ ശുപാർഷ അം​ഗീകാരത്തിലെത്തുന്നതോടെ തിങ്കൾ മുതൽ വെള്ളിവരെയായിരിക്കും ബാങ്കിന്റെ പ്രവർത്തി ദിനങ്ങൾ. ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും ഒപ്പിട്ടു. നിലവിൽ ഒന്നാം ശനിയാഴ്‌ച്ചയും മൂന്നാം ശനിയാഴ്‌ച്ചയും ബാങ്കിന് പ്രവർത്തി ദിവസമാണ്.

പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 175 ശതമാനം വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ ക്ലറിക്കൽ ജീവനക്കാരുടെ 17900 ആയിരുന്ന ശമ്പളം 24050 രൂപയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *