പോട്ട ബാങ്ക് കവച്ച:മോഷ്ട്ടിച്ച പണം മുഴുവൻ കണ്ടെടുത്തു

തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ പ്രതി റിജോ ആന്റണി പൊട്ടിക്കരയുന്നു…!
തൃശൂർ : ചാലക്കുടി,പോട്ട ബാങ്ക് കവർച്ചാ കേസിലെ മോഷ്ട്ടിച്ച പണം മുഴുവൻ പോലീസ് കണ്ടെടുത്തു. അന്നനാട് സ്വദേശിയായ കടക്കാരന് നൽകിയ 290,000 രൂപ ഇന്നലെത്തന്നെ അദ്ദേഹം ചാലക്കുടി ഡിവൈഎസ്‌പി ഓഫിസിലെത്തി തിരിച്ചേൽപ്പിച്ചിരുന്നു. ബാക്കിയുള്ള 12 ലക്ഷം രൂപ പ്രതിയുടെ വീട്ടിലെ കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നും പൊലീസ് കണ്ടെടുത്തു.
മോഷണത്തിന് ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും വീട്ടിലെ അടുക്കളയിൽ നിന്നുമാണ് പൊലീസ് പിടിച്ചെടുത്തത്. റിജോയെ ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചാണ് ഇവ കണ്ടെടുത്തത്. ഇയാളെ ഇന്ന് ബാങ്കിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 14 ഉച്ചയ്ക്ക് 2 .15 ബാങ്കിലെത്തി പ്രതി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബാങ്കിലെ വാഷ് റൂമിൽ ബന്ദികളാക്കി ക്യാഷ് കൌണ്ടറിന്‍റെ വാതിൽ തകർത്ത് പതിനഞ്ചു ലക്ഷം രൂപയാണ് കവർച്ച ചെയ്‌തത്. മലയാളിയായ ഇയാൾ ബാങ്കിലെത്തി ആകെ സംസാരിച്ചത് “ക്യാഷ് കിദർ ഹേയ്, ചാവി ദേദോ” എന്നീ വാചകങ്ങളാണ്. മൂന്ന് മിനിറ്റിൽ കവർച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
തെളിവുകളൊന്നും ബാക്കി വയ്ക്കാതെ അതി സമർഥമായി തയ്യാറാക്കിയ പ്ലാൻ പ്രകാരമാണ് കൊള്ള നടത്തിയത്. അതിനായി മുൻപ് ബാങ്ക് സന്ദർശിക്കുകയും അവിടത്തെ രീതികളും മറ്റും മനസിലാക്കുകയും ചെയ്‌തിരുന്നു. സ്വന്തം സ്‌കൂട്ടറിലാണ് ഇയാൾ മോഷണത്തിനെത്തിയത്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്.
വെള്ളിയാഴ്‌ച ഉച്ചയോടെ ബാങ്കിലെത്തി പണം കവരുന്നു. പണം കവരാനെത്തിയതാകട്ടെ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച വാഹനത്തില്‍ ജാക്കറ്റും മുഖംമൂടിയും ധരിച്ച്. വാഹനം പിടിക്കപ്പെടാതിരിക്കാന്‍ റിയര്‍വ്യൂ മിറര്‍ ഊരിമാറ്റിയും പൊലീസിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചു. ഡ്രസുകള്‍ ഇടക്കിടെ മാറ്റിയും ഇയാള്‍ പൊലീസിന്‍റെ കണ്ണില്‍ പൊടിയിട്ടു. പക്ഷേ ഷൂ മാറാന്‍ ഇയാള്‍ മറന്നു. അത് പൊലീസിന് പിടിവള്ളിയായി. കവര്‍ച്ചയ്‌ക്ക് ശേഷം പലയിടങ്ങളില്‍ കറങ്ങിയാണ് റിജോ ആശാരിപ്പാറയിലെ വീട്ടിലെത്തിയത്.ഓടാതെ വാഹനത്തിന്‍റെ സൈഡ് മിററും കൃത്യത്തിനു വരുമ്പോൾ ഊരി മാറ്റിയിരുന്നു. അന്വേഷണം വഴി തിരിച്ചുവിടുന്നതിനും പ്രതി ബോധപൂർവം ശ്രമിച്ചിരുന്നു. പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും ഉപയോഗിച്ചു. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ അടക്കം നിരീക്ഷിച്ചും അന്വേഷണം നടത്തി. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2.30ന് റിജോ വീട്ടില്‍ കുടുംബ സംഗമം നടത്തുന്നു. ഇതിനിടെ വീട് വളഞ്ഞ പൊലീസ് കള്ളനെ കയ്യോടെ പൊക്കി.
തൃശൂർ റൂറൽ എസ്‌പി ബി. കൃഷ്‌ണകുമാർ ഐപിഎസിന്‍റെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരായ സുമേഷ് കെ, വി കെ രാജു എന്നിവരടങ്ങുന്ന 36 അംഗ ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.