ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം : നാളെ കോഴിക്കോട് ഹർത്താൽ

0

 

കോഴിക്കോട് :ചേവായൂര്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്.നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ചേവായൂരില്‍ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമമാണെന്ന് എം കെ രാഘവന്‍ എം പി പ്രതികരിച്ചു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മാണ്. 5000ത്തോളം കള്ളവോട്ട് സിപിഎം ചെയ്‌തു.പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നെന്നും എം കെ രാഘവന്‍ പറഞ്ഞു.
പൊലീസ് നിഷ്‌ക്രിയരായി നോക്കി നിൽക്കെ സിപിഐഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. കെപിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും എം കെ രാഘവന്‍ ആരോപിച്ചു.

വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘർഷാവസ്ഥഉണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി.

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. നിലവിലെ പാനലുമായി ഡിസിസി നേതൃത്വം പിണങ്ങുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇതോടെയാണ് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്.

ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *