ബംഗ്ലാദേശി യുവതിയും ആൺ സുഹൃത്തും പിടിയിൽ
എറണാകുളം: അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതിയെയും ബിഹാർ സ്വദേശിയായ ആൺ സുഹൃത്തിനെയും പെരുമ്പാവൂരിൽ വെച്ച് പോലീസ് പിടികൂടി. വ്യാജ തിരിച്ചറിയൽ രേഖകകളുമായി കഴിഞ്ഞ അഞ്ച് മാസമായി കേരളത്തിൽ തങ്ങിയ യുവതിയാണ് പെരുമ്പാവൂർ പൊലീസിൻ്റെ വലയിലായത്. തസ്ലീമ ബീഗം (28), ആൺ സുഹൃത്ത് ബീഹാർ സ്വദേശി നവാദ ചിറ്റാർകോൽ ഷാക്തി കുമാർ (32) എന്നിവരാണ് പിടിയിലായത്.
കുൽനാസദർ രുപ്ഷാവെരിബാദ് സ്വദേശിനിയാണ് തസ്ലീമ ബീഗം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്ന് ഇവരെ പിടികൂടിയത്. കൊച്ചി നഗരത്തിലെ വിവിധ ലോഡ്‌ജുകളിലെ താമസത്തിന് ശേഷം ബുധനാഴ്‌ചയാണ് ഇവർ കണ്ടന്തറയിലെത്തിയത്.