ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ
ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന് ബംഗളൂരു ഇന്ദിരനഗറിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സുഹൃത്ത് , മായ ഗൊഗോയ് അതിദാരുണമായി കുത്തികൊലപ്പെടുത്തിയത് .നവംബർ 23നാണ് ഇവർ സർവീസ് അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. കൊലപാതകം നടത്തിയ ശേഷം ആരവ് ഒരു ദിവസം ഈ മുറിയിൽ തന്നെ കഴിഞ്ഞു.
നവംബർ 24ന് പുറത്തുപോയ ഇയാൾ പിന്നീട് തിരിച്ചുവന്നില്ല. കണ്ണൂരിലെ വീട്ടിലും സുഹൃത്തുക്കളുമായൊക്കെ പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്നുരാത്രിയോടെ ആരവിനെ കൃത്യം നടത്തിയ സ്ഥലത്തെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
ജോലി അന്വേഷിച്ചാണ് കണ്ണൂർ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവിൽ എത്തിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് വ്‌ളോഗറായ മായയെ പരിചയപ്പെട്ടത് . ആറ് മാസം മുൻപായിരുന്നു ഇത്. സുഹൃത്തുക്കളായതിന് ശേഷം ഇവർ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തമ്മിൽ പലപ്പോഴായി വഴക്കുണ്ടായെന്ന് ആരവ് പറഞ്ഞതായി പൊലീസ് പറയുന്നു. ഈ വഴക്കാണ് കൊലപ്പെടുത്താനുള്ള കാരണത്തിലെത്തിച്ചത്. ‘സെപ്റ്റോ’ എന്ന ഓൺലൈൻ ഡെലിവറി ആപ്പ് വഴിയാണ് ആരവ് മായയെ കൊല്ലാൻ കത്തി വാങ്ങിയത്. നിരവധി തവണ മായയുടെ ശരീരത്തിൽ ഇയാൾ കുത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ആരവിൻ്റെ സിസിടിവി ദൃശ്യം കിട്ടിയത്. മജസ്റ്റിക് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളിൽ ആരവിനെ കാണാതായപ്പോൾ തന്നെ യുവാവ് ട്രെയിനിൽ രക്ഷപെട്ടെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.
കണ്ണൂർ തോട്ടടയിലേക്ക് ആരവ് വരില്ലെന്നുറപ്പായിരുന്നെങ്കിലും മുത്തച്ഛനുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അതേ രീതിയിൽത്തന്നെ ആദ്യം മുത്തച്ഛനെയും.പിന്നീട് പൊലീസിനെയും ബന്ധപ്പെട്ട് ആരവ് കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
എവിടെയാണുള്ളത് എന്ന ലൊക്കേഷനടക്കം ആരവ് തന്നെ പൊലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെയാണ് ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തത്.