ശബരിമല സന്നിധാനത്തും സോപാനത്തിന് സമീപവും മൊബൈൽ ചിത്രീകരണത്തിനു നിരോധനം
പത്തനംതിട്ട :ശബരിമല സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.കെ.പ്രശാന്ത്. ദർശനത്തിനെത്തുന്ന തീർഥാടകരില്‍ ചിലർ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉള്‍വശം അടക്കം ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും….