പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

0

മരിച്ച് പോയ പിതൃക്കള്‍ക്കായി ബലി അര്‍പ്പണം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്ന് രാവിലെ തന്നെ എത്തിയത്. കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചാല്‍ അത് പിതൃപുണ്യമായി ഹിന്ദുമത വിശ്വാസികള്‍ കരുതുന്നു. കേരളത്തിലെ ഏറ്റവും വലിയ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നായ ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം ജില്ലയിലെ ശഖുമുഖം തീരത്ത് നടന്ന ബലിദർപ്പണത്തിന്‍റെ ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.

കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം പൂർണമായി മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാൽ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകൾ സജ്ജമാക്കിയത്. ആലുവ ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നേരത്തേ തന്നെ ക്ഷേത്ര ഭരണസമിതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളിൽ ബലി ത‍ർപ്പണത്തിന് സൗകര്യങ്ങൾ ഇന്നലെ വൈകീട്ട് തന്നെ സജ്ജീകരിച്ചിരുന്നു. ബലിതർപ്പണ ചടങ്ങിന് മുമ്പ് മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്നതിനായി ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വിശ്വാസികള്‍ ‘ഒരിക്കൽ’ എടുക്കുന്നു.

കുളിച്ച് ഇറനണിഞ്ഞെത്തിയാണ് പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുക. ക്ഷേത്രങ്ങളിലോ പ്രത്യേക വിശ്വാസ കേന്ദ്രങ്ങളിലോ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലാണ് ബലിതര്‍പ്പണം നടക്കുക. അതേസമയം അമാവാസി രണ്ട് ദിവസങ്ങളിലായതിനാൽ ചിലയിടങ്ങളിൽ ഞായറാഴ്ചയാണ് വാവുബലി ആചരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ 8 സ്ഥലങ്ങളിലാണ് വാവുബലി തര്‍പ്പണം നടന്നത്. തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ 8 സ്ഥലങ്ങളിലാണ് വാവുബലി തര്‍പ്പണം നടന്നത്. മഴ മാറിനിന്നത് വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ ചെയ്യാന്‍ ഏറെ സഹായകരമായി.

അതേസമയം പല നദികളും കരകവിഞ്ഞൊഴുകുന്നതും കടലേറ്റവും ചില ഇടങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2 മുതല്‍ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. 9 ബലി മണ്ഡപങ്ങളിലായി ഒരു സമയം 3,500 പേർക്ക് ബലിയിടാനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. നിരവധി ക്ഷേത്രങ്ങളിലായി പതിനായിരക്കണക്കിന് വിശ്വാസികളാണ് ബലിതര്‍പ്പണത്തിനായി എത്തിയത്.

മഴ മാറിനിന്നത് വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ ചെയ്യാന്‍ ഏറെ സഹായകരമായി. അതേസമയം പല നദികളും കരകവിഞ്ഞൊഴുകുന്നതും കടലേറ്റവും ചില ഇടങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. വർക്കല ജനാർദന സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ബലി മണ്ഡപത്തിലും പുലർച്ചെ മൂന്നോടെ ബലിതർപ്പണ ചടങ്ങ് ആരംഭിച്ചു, ലൈസൻസ് നൽകി നൂറോളം പരികർമികളെയും ക്ഷേത്രം നിയോഗിച്ചിരുന്നത് കൊണ്ട് ചടങ്ങള്‍ സുഗമമായി നടന്നു.


 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *