ബാലരാമപുരം സംഭവം : കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മാവൻ തന്നെ!
തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരി ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ കയ്യിൽ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ദേവേന്ദുവിൻ്റെ അമ്മാവൻ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു ..ദേവേന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചിരുന്നു. സഹോദരിയെ രക്ഷിക്കാൻ വേണ്ടി കുറ്റ സമ്മതം നടത്തിയതാണോ എന്ന് പോലീസ് സംശയിച്ചിരുന്നുവെങ്കിലും ചോദ്യം ചെയ്യലുകൾക്ക് ശേഷം ഹരികുമാർ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.ഇന്ന് രാവിലെ 6 മണിക്കാണ് കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞത്.