ബാലാജി സംവിധാനം ചെയ്‌ത നാടകം – ‘ഭരതായണം’ ഇന്ന് ഡൽഹിയിൽ

ന്യുഡൽഹി : പാഞ്ചജന്യം (ഭാരതം ) ഡൽഹിയിൽ സംഘടിപ്പിക്കുന്ന ശ്രീരാമ സാഗരം ഗ്ലോബൽ രാമായണ ഫെസ്റ്റിവലിൽ ഇന്ന്, മുംബൈയിലെ അറിയപ്പെടുന്ന സിനിമ -നാടക നടനായ ബാലാജി സംവിധാനം ചെയ്‌ത നാടകം – ‘ഭരതായണം’ അവതരിപ്പിക്കും.
നാടകം, കഥാപ്രസംഗം, രാമായണ പാരായണം, പ്രഭാഷണ പരമ്പര തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ഉൾപ്പെടുത്തിയിട്ടുള്ള രാമായണമാസാചാരണം ആരംഭിച്ചത് ജൂലൈ 17ന് നാണ്. ആഗസ്റ്റ് 16 ന് അവസാനിക്കും.
ഡോ. ഓമനക്കുട്ടി അധ്യക്ഷയും, കൈതപ്രം ദാമോദരൻ നമ്പൂതിരി, സി. രാധാകൃഷ്ണൻ, ഹരിഹരൻ, ജോർജ് ഓണക്കൂർ, പ്രൊഫ. ദിപ്തി ഓംചേരി ഭല്ല, ഡോ. ടി.പി. ശശി കുമാർ, ഡോ. ഇ.എൻ.ജി. നായർ, ഡോ. എം.വി. എന്നിവർ ഉപാധ്യക്ഷന്മാരുമായ രാമായണമാസാചരണ സമിതിയാണ് പരിപാടിക്കു നേതൃത്വ൦ വഹിക്കുന്നത്.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സി. രാധാകൃഷ്ണൻ, ജോർജ് ഓണക്കൂർ, , ഡോ. ടി.പി. ശശി കുമാർ, ഡോ.ഇ.എൻ.ജി. നായർ, ഡോ.എം.വി. നടേശൻ കാവാലം ശശികുമാർ, സജി കുമാർ, കെ..പി. മണിലാൽ, ലാൽ കൃഷ്ണ, പ്രൊഫ. സംഗീത് പിള്ള, ഡോ. സരസു.ടി. എൻ, കെ.പി. രാജു, പി.ടി. മന്മഥന്‍, എൻ. ജയദേവന്‍, അഡ്വ. ഗിരീഷ് കുമാര്‍ കൂടാതെ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പ്രമുഖർ ഉൾപ്പടുന്ന 501 അംഗങ്ങൾ ദേശീയസമിതിയിലുണ്ട്.