സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം : ക്ഷേമ പെന്‍ഷനില്‍ അടക്കമുള്ള വര്‍ധന സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍ നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് ഇക്കാര്യങ്ങളെ കാണുന്നത്. എങ്ങനെ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യും എന്ന ചോദ്യം ഉയരാം. ധനകാര്യ വകുപ്പും ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെയാണ് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് വലിയ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. പൂച്ചപെറ്റ് കിടക്കുന്നു, ഖജനാവ് കാലിയായി എന്നിങ്ങനെ പരിഹാസം ഉയര്‍ന്നു. സര്‍ക്കാരിന് ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനുള്ള സാവകാശമുണ്ട്. കൊവിഡും പ്രളയവും മറികടന്നതാണ്. ആ വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
