ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
സാഹിത്യ വിമർശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു .
കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണിപ്പോൾ. ‘അകം’ സാംസ്കാരികവേദി ചെയർമാൻ, അങ്കണം സാംസ്കാരികവേദിയുടെ സ്ഥാപകരിൽ ഒരാൾ, എംപ്ലോയീസ് കോൺകോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എൻ. ജി.ഒ. അസോസിയേഷൻ തൃശ്ശൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ: വാക്കിന്റെ സൌന്ദര്യ ശാസ്ത്രം,വായനയുടെ ഉപനിഷത്ത്,രമണൻ എങ്ങനെ വായിക്കരുത്,അർത്ഥങ്ങളുടെ കലഹം,ആനന്ദമീമാംസ.
കുറ്റിപ്പുഴ അവാർഡ്,ഫാദർ വടക്കൻ അവാർഡ് (ഉത്തരസംവേദന),കാവ്യമണ്ഡലം അവാർഡ് (നിഷേധത്തിന്റെ കല) തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
1955 -ൽ തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ ജനനം.ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിന് സമീപമുള്ള തറവാട്ടു വളപ്പിൽ.