മദ്യനായ കേസ്; സഞ്ജയ്‌ സിംഗിന് ജാമ്യം, ഇഡിക്ക് വിമർശനം

0

ദില്ലി: മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരുന്നു. അങ്ങനിരിക്കെ ഇപ്പോ ഇഡിക്ക് പരമോന്നത കോടതിയിൽ തിരിച്ചടി ആയിരിക്കയാണ് സഞ്ജയ്‌ സിംഗിന്റെ ജാമ്യം. സഞ്ജയ് സിങ്ങിനെതിരെ തെളിവില്ലാത്ത സാഹചര്യത്തിലാണ് ജാമ്യം. ഇഡിയെ സുപ്രീം കോടതിഈ കാര്യത്തിൽ വിമർശിച്ചു. മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും സഞ്ജയ്‌ സിംഗിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ കൂടുതൽ സഹായമായത്. സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് ഇഡി ആരോപിച്ച പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിര്‍ണായകമായി. ജാമ്യത്തിലിറങ്ങിയ സഞ്ജയ് സിങിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നും, ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *