ബദരീനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നു
ചാര്‍ധാം തീർത്ഥാടകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബദരിനാഥ് ധാം തുറന്നു. ആചാരങ്ങളോടെയും മന്ത്രോച്ചാരണങ്ങളോടെയുമാണ് ബദരിനാഥ് ധാം തുറന്നത്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തീർത്ഥാടകർക്കായി ക്ഷേത്രകവാടങ്ങൾ തുറന്നത്. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ, ബദരീനാഥ് -കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, തീർത്ഥാടകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. കേദാർനാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ വെള്ളിയാഴ്ച തുറന്നിരുന്നു.
ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തീർത്ഥാടകർക്കായി ചാർധാം ക്ഷേത്രകവാടങ്ങൾ തുറന്നത്. വേദമന്ത്രങ്ങൾ, പൂജ, ധോൾ, നാഗദശ എന്നിവക്കൊപ്പം ആർമി ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് ക്ഷേത്രം തുറന്നത്. പുഷ്പങ്ങളാൽ അലങ്കരിച്ച ക്ഷേത്രപരിസരത്ത് നൂറുകണക്കിന് ഭക്തർ ദർശനത്തിനെത്തി. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാർനാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ തുറന്നിരുന്നു. ഇതോടെ ഈ വർഷത്തെ ചാർധാം തീർത്ഥ യാത്ര ആരംഭിച്ചു.
ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലാണ് ശ്രീ ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചാർധാം യാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സുരക്ഷാ സംവിധാനങ്ങളുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നവംബറിലാണ് ക്ഷേത്രങ്ങൾ അടച്ചത്. നാളെയാണ് ചാര്‍ധാം യാത്രയ്‌ക്ക് തുടക്കമാവുന്നത്. ചതുര്‍ധാം യാത്രയ്‌ക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏപ്രില്‍ പതിനഞ്ചിന് ആരംഭിച്ചിരുന്നു. യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്‍നാഥിലേക്കും ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ചാര്‍ധാം യാത്ര