ദില്ലിയിൽ നവജാത ശിശു കടത്ത്; സിബിഐ റേയ്ഡിൽ 3 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി,7 പേര് അറസ്റ്റിൽ
ദില്ലി: ദില്ലിയിൽ കുഞ്ഞുങ്ങളെ കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് സി ബി ഐയുടെ വ്യാപക റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ദില്ലിയിലെ വിവിധ ഇടങ്ങളിൽ സി ബി ഐ റെയ്ഡ് നടത്തി, ഏഴ് പേര് അറസ്റ്റിൽ. കേശവ്പുരിൽ നടന്ന റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ സി ബി ഐ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്.
നവജാത ശിശുക്കളെ വ്യാപകമായി കരിഞ്ചന്തയിലൂടെ വിൽക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു സിബിഐ റെയ്ഡ്.7 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടന്നു. ആവശ്യക്കാരുമായി സംഘം ബന്ധപ്പെട്ടത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു നവജാത ശിശുവിന് 4 മുതൽ 6 ലക്ഷം രൂപ വരെ ഇവർ വാങ്ങിയിരുന്നതായും സിബിഐയുടെ കണ്ടെത്തൽ.