തൊണ്ടയില്‍ ബോള്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം
കല്‍പ്പറ്റ: ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരന് മരിച്ചു. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ബോൾ തൊണ്ടയിൽ കുടുങ്ങിയ ഉടനെ സമീപത്തുള്ള രണ്ട് ആശുപുത്രികളിൽ എത്തിച്ചെങ്കിലും അവിടെനിന്നും തൊണ്ടയിൽ കുടുങ്ങിയ ബോള്‍ എടുക്കാനായില്ല . തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.