അഴീക്കൽ ബീച്ചിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല : അപകടം വിളിച്ചു വരുത്താൻ സഞ്ചാരികൾ
കൊല്ലം: ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ വരുന്ന കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല ഇന്ന് (06/10/2024 ) പകൽ മൂന്ന് മണിക്കും നാലു മുപ്പത്തിനുമിടയിൽ ഏകദേശം എണ്ണൂറോളം വിനോദ സഞ്ചാരികളാണ് ബീച്ചിലും പരിസര പ്രദേശത്തുമായി ഉണ്ടായിരുന്നത് ഇതിൽ സ്ത്രീകളും കൊച്ചു കുട്ടികളുമടക്കം നിരവധി ആളുകൾ അപകടമുണ്ടാകുന്ന രീതിയിൽ കടലിന്റെ ഉൾഭാഗത്ത് നിന്ന് കുളിക്കുകയായിരുന്നു. ആർത്തിരമ്പിവരുന്ന തിരമാലകളിൽ പലരും പെടുന്നുണ്ടായിരുന്നു.
എന്നാൽ ഈ സമയത്ത് ടൂറിസം വകുപ്പിന് കീഴിലുള്ള ലൈഫ് ഗാർഡുകളോ പോലീസുകാരോ ഇവരെ നിയന്ത്രിക്കാനില്ലായിരുന്നു. ഇരുപത്തിമൂനോളം ആളുകൾ ഇതുവരെ തിരമാലയിൽപെട്ട് മരിച്ചസ്ഥലമാണ് അഴീക്കൽ.ടൂറിസം വകുപ്പിന് കീഴിലുള്ള രണ്ടു ലൈഫ് ഗാർഡുകൾ ദിവസവും ഡ്യൂട്ടി ചെയ്യേണ്ട സ്ഥലത്തണ് അവധി ദിവസമായ ഇന്ന് നിരവധി വിനോദ സഞ്ചാരികൾ എത്തുമെന്നറിഞ്ഞിട്ടും ആവശ്യത്തിന് സുരക്ഷാ ജീവനക്കാർ ഇല്ലാതിരുന്നത്.