അസാസ് ഗ്രൂപ്പ് എസ് എഫ് സി വെങ്ങര ട്രോഫി കോർണർ വേൾഡ് ദുബായ് കരസ്ഥമാക്കി.
ദുബായ്: വെങ്ങര പ്രവാസി കൂട്ടായ്മ അസാസ് ഗ്രൂപ്പ് എസ് എഫ് സി ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ കോർണർ വേൾഡ് ദുബായ് ജേതാക്കളായി. ഒന്നിനെതിരെ രണ്ട് ഗോൾ നേടി റ്റുഡോ മാർറ്റിനെയാണ് പരാജയപ്പെടുത്തിയത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു.മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കായിക്കാരൻ സയിദ്, ഐ.എ.എസ്. ട്രഷർ ഷാജി ജോൺ, ടി.എം.ജി.ചെയർമാൻ തമീം, ജാൻസൻ പോളിക്ലിനിക്ക് എം.ഡി.സയിദ് തൃത്താല. ടി.എം.ജി.മാനേജർ കുഞ്ഞിമുഹമ്മദ് പേരാമ്പ്ര, ഐ.എ.എസ് എം.സി.അംഗം യൂസഫ് സഫീർ, ഇൻക്കാസ് ദുബായ് പ്രസിഡണ്ട് നദീർ കാപ്പാട്, ദർശന യു.എ.ഇ.പ്രസിഡണ്ട് സി.പി.ജലീൽ, ഷാർജ കെ.എം.സി.സി. കല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ടി.പി.ഇബ്രാഹിം, അക്കാഫ് അസോസിയേഷൻ പ്രതിനിധി മുസ്തഫ കുറ്റിക്കോൽ, ടി.എം.ജി.മാനേജർ ബിജു റഹ് മാൻ, ഇൻക്കാസ് ദുബൈ കമ്മിറ്റി സിക്രട്ടറി ജിജോ ജേക്കബ്ല്, ചിരന്തന സാംസ്കാരിക വേദി പ്രതിനിധി കെ.വി.ഫൈസൽ, ഐ.എ.എസ് മുൻ എം.സി.അംഗം സാം വർഗ്ഗീസ്, ജോബിൻ തോമസ്, എസ്.എ.പി.മുസ്സമ്മിൽ, കെ.മഹമ്മൂദ്, എം.കെ.സാജിദ, എൻ.കെ.റാസിക്ക്, എം.കെ.ഇക്ബാൽ, പി.കെ.അബ്ദുറഹിമാൻ, ടി.പി.ഹമീദ്.കെ.അർഷദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സമ്മാനദാനം അസാസ് ഗ്രൂപ്പ് എം.ഡി.ആസാദ് അബൂബർ നിർവ്വഹിച്ചു.വെങ്ങര പ്രവാസി കൂട്ടായ്മ യു.എ.ഇ.പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ വി.ഇബ്രാഹിം സ്വാഗതവും ജനറൽ സിക്രട്ടറി കെ.ശരിഫ് നന്ദിയും പറഞ്ഞു.