മലയാളത്തിന് അഭിമാനമായി അയ്യപ്പൻ എന്ന ഷോർട്ട് ഫിലിം.
- രാത്രിയിൽ ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ
ആലപ്പുഴ: രഞ്ജിത് രാജതുളസി എഴുതി സംവിധാനം ചെയ്ത അയ്യപ്പൻ ഹരിയാന റൂട്ട്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലിലും, ഇന്ത്യൻ ഷോർട്ട് സിനിമ ഫിലിം ഫെസ്റ്റിവലിലും (ISCFF), മഹാനായക് ഉത്തം ഇന്റർനാഷണൽ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും,നിരവധി പുരസ്ക്കാരങ്ങൾ നേടി.
റൂട്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മലയാളം ഷോർട്ട് ഫിലിം, മികച്ച നരേറ്റീവ് ഫിലിം, മികച്ച ആർട്ടിട്ടിസ്റ്റിക് വർക്ക് അവാർഡ്,മികച്ച നടൻ ( പ്രേം വിനായക് ) എന്നീ അവാർഡുകൾ അയ്യപ്പൻ നേടിയപ്പോൾ ഇന്ത്യൻ ഷോർട്ട് സിനിമ ഫെസ്റ്റിവലിൽ ( ISCFF ) മികച്ച സംവിധായകൻ, മികച്ച കഥ, മികച്ച മലയാള ഫിലിം, മികച്ച ക്യാമറാമാൻ ( ഹരി കുമാർ ) എന്നീ അവാർഡുകൾ ആണ് കരസ്ഥമാക്കിയത്.
ജേർൺമാക്സ് അവതരിപ്പിക്കുന്ന ദിയ ആൻഡ് റിയ നിർമ്മിച്ച അയ്യപ്പൻ ഷോർട്ട് ഫിലിം വേൾഡ് വൺ ടിവി എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്.
അയ്യപ്പദർശനത്തിനായി പുറപ്പെട്ട ഒരു കുഞ്ഞുമാളികപ്പുറം ഉൾപ്പെടുന്ന കുടുംബത്തിന്റെ കഥയിലൂടെ വികസിച്ച് സമകാലീന രാഷ്ട്രീയം ആക്ഷേപഹാസ്യ രൂപേണ ചർച്ച ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തിന്റെ അപ്രതീക്ഷിത ക്ലൈമാക്സ് വ്യത്യസ്തമായ പ്രമേയമാണ് പറഞ്ഞുവക്കുന്നത്.
നിരവധി പുരസ്കാരങ്ങൾ ലഭിച്ച നീർക്കുമിളകൾ, കിക്ക് ഓഫ് തുടങ്ങിയ ഷോർട്ട് ഫിലിമിന് ശേഷം രഞ്ജിത് രാജതുളസി രചനയും, സംവിധാനവും നിർവഹിച്ച ഈ ഷോർട്ട്ഫിലിമിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഹരി കുമാർ, എഡിറ്റിങ് ബിനു സാഗർ,കളറിങ് മിഥുൻ രാജ്,പ്രോജക്ട് ഡിസൈനർ ഡോ. വിഷ്ണു നാഥ്.പശ്ചാത്തല സംഗീതം ശ്രീ ശങ്കർ, കലാ സംവിധാനം ബിനുമോൻ, പ്രൊഡക്ഷൻ കൺട്രോളർ അഭിലാഷ് തേവൻ,മേക്കപ്പ് മനീഷ് ബാബു, സ്റ്റിൽസ് രാജേഷ് രാജ്, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്ത് പൊന്നേഴ,P. R. O രാജീവ് പുരുഷോത്തമൻ.
ചലച്ചിത്ര മേഖലയിലും, നാടക രംഗത്തും നിരവധി പുരസ്കാരങ്ങൾക്കും , അംഗീകാരങ്ങൾക്കും അർഹരായ
നൂറനാട് പ്രദീപ്,പ്രേം വിനായക്, അച്യുതൻ ചാങ്കൂർ തുടങ്ങിയവരാണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.
കഥയിൽ വഴിതിരിവുണ്ടാക്കുന്ന മറ്റൊരു പ്രധാന വേഷം ചെയ്ത ബാലതാരം കൃഷ്ണപ്രിയയുടെ അഭിനയവും പ്രശംസ അർഹിക്കുന്നു.
സോബി പ്രതീത, സിനു ചന്ദ്രൻ, ഷിബു വാത്തികുളം, പ്രദീപ് ഓലകെട്ടി തുടങ്ങിയവരാണ് കൂടെ അഭിനയിച്ചിരിക്കുന്നത്.