ശ്രീഅയ്യപ്പ സേവാ സൻസ്ത – പലാവ (ഡോംബിവ്‌ലി) യുടെ മൂന്നാമത് അയ്യപ്പ പൂജ
ഡോംബിവ്‌ലി :’ശ്രീഅയ്യപ്പ സേവാ സൻസ്ത’ പലാവ (PALAVA -PHASE 2 / LODHA- DOMBIVLI ) യുടെ മൂന്നാമത് അയ്യപ്പപൂജാ മഹോത്സവം ഡിസംബർ 13,14 തീയ്യതികളിൽ ( VENUE : NEAR EVIVA CLUSTER ,B / H MLCP 3 ,NEAR GATE NO:4 ,DOWNTOWN ,PALAVA -PHASE 2 ) ആഘോഷിക്കും.
13 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിമുതൽ 7 മണിവരെ ഭഗവതിസേവ ,ലളിതാസഹസ്രനാമം .7.30 മുതൽ രാത്രി 10 മണിവരെ നൃത്തനൃത്യങ്ങൾ ,കലാപരിപാടികൾ ,ചെണ്ടമേളം. രണ്ടാം ദിവസമായ ഡിസം.14 ശനിയാഴ്ച്ച രാവിലെ 5:30 ന് ഗണപതിഹോമം,രാവിലെ 8 മണിക്ക് പ്രതിഷ്ഠാപൂജ ,ചെണ്ടമേളം ,വെടിക്കെട്ട് .രാവിലെ 9 മണിക്ക് ലക്ഷാർച്ചന .11 മണിമുതൽ ഉച്ചയ്ക്ക് 12.30 വരെ ഭജന ,തുടർന്ന് ഉച്ചപൂജ ,ചെണ്ടമേളം ,വെടിക്കെട്ട് .വൈകുന്നേരം 5 മുതൽ 7 മണിവരെ താലപ്പൊലിയുടെ അകമ്പടിയോടെ അയ്യപ്പ വിഗ്രഹവുമായുള്ള ഘോഷയാത്ര (ചെണ്ടമേളം ,ശിങ്കാരിമേളം ,തെയ്യക്കോലങ്ങൾ )
7.30 മുതൽ രാത്രി 9 മണിവരെ ചേലക്കര രാമൻകുട്ടി & പാർട്ടി അവതരിപ്പിക്കുന്ന ഇരട്ട തായമ്പക . 8 മണിമുതൽ അന്നദാനം, ദീപാരാധന ,വെടിക്കെട്ട് ,ഹരിവരാസനം .