ഉന്നതബിരുദധാരികളായ ദലിത് വിദ്യാർത്ഥികളോടുള്ള തൊഴിൽ നിഷേധം അവസാനിപ്പിക്കുക – ബോബൻ.ജി.നാഥ്

0

 

കരുനാഗപ്പള്ളി -വിദ്യാസമ്പന്നരായ ദലിത് വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകാത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദലിത് വിദ്യാർഥികളെ പഠിക്കാൻ അയക്കാതിരിക്കാൻ ദലിത് സമൂഹം തയ്യാറാകണമെന്ന് ബോബൻ ജി നാഥ് പ്രസ്താവിച്ചു.

മഹാത്മ അയ്യങ്കാളിയുടെ 161 ആം ജയന്തി ആഘോഷം കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്കൂളിൽ (പാച്ചൻ നഗറിൽ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല ” എന്ന് കേരളത്തിലെ ജന്മിമാരോട് ആക്രോശിച്ച് ചരിത്രം സൃഷ്ടിക്കുകയും വിദ്യാഭ്യാസത്തിനുള്ള അവകാശം നേടിയെടുക്കുകയും ചെയ്ത മഹാത്മ അയ്യങ്കാളിയുടെ പിൻതലമുറക്കാർ എയ്ഡഡ് മേഖലയിൽ ജോലി ലഭിക്കുന്നതിന് വേണ്ടി അപേക്ഷകളുമായി ഇന്നും കയറിയിറങ്ങുകയാണ്. മാറിവരുന്ന സർക്കാരുകൾ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.

ഗവൺമെൻറ് ശമ്പളം നൽകുന്ന മുഴുവൻ സ്ഥാപനങ്ങളിലും ജോലിയിൽ സംവരണം ഏർപ്പെടുത്തണമെന്നും ബോബൻ ജി നാഥ് പറഞ്ഞു. പട്ടിക ജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും തൊഴിൽ നൽകുന്നതിനും ആയി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തയ്യാറാകുമെന്ന് ബോബൻ ജി നാഥ് പറഞ്ഞു. ഡോ.ബി ആർ അംബേദ്കർ സ്റ്റഡി സെൻറർ ജനറൽ സെക്രട്ടറി ഷാനി ചൂളൂർ അധ്യക്ഷത വഹിച്ചു. ബി മോഹൻദാസ് ,പ്രേം ഭാസിൻ, സജിത, അജി ലൗ ലാൻഡ്, ശംഭു വേണുഗോപാൽ, റോസാനന്ദ്, സോമ, ഗീതു, ഷംന എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *