‘ആക്സിസ് മൈ ഇന്ത്യ’യും പ്രവചിക്കുന്നു ഡൽഹിയിൽ ബിജെപി

0

 

ന്യുഡൽഹി :ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം കഴിഞ്ഞ ദിവസം വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അനുകൂല മായി വിജയം പ്രഖ്യാപിച്ചപ്പോൾ ,പ്രവചനത്തിലെ പ്രധാനികളായ ‘ആക്‌സിസ് മൈ ഇന്ത്യ’ ഇന്നലെ എക്‌സിറ്റ് പോൾ ഫലം പുറത്തുവിട്ടിരുന്നില്ല. കൂടുതല്‍ വിശകലനം നടത്തി ഇന്ന് എക്‌സിറ്റ് പോള്‍ പുറത്തുവിടും എന്നായിരുന്നു അറിയിച്ചിരുന്നത്.. പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയാണ് ആക്‌സിസ് മൈ ഇന്ത്യ. ഇന്ന് വൈകുന്നേരമാണ് ‘ആക്‌സിസ് മൈ ഇന്ത്യ’ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടത്.

ഡല്‍ഹിയില്‍ ബിജെപിയുടെ വലിയ വിജയമുണ്ടാകും എന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 70 അംഗ നിയമസഭയില്‍ 45 മുതല്‍ 55 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും എന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 2013 മുതല്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 വരെ സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.അതേസമയം ബിജെപിക്ക് മുന്നേറ്റം പ്രവചിക്കുമ്പോഴും ഡല്‍ഹിയിലെ ജനങ്ങളുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ ചോയ്സ് എഎപിയുടെ അരവിന്ദ് കെജ്രിവാളാണ് എന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. തൊട്ടുപിന്നാലെ ബിജെപിയുടെ പര്‍വേഷ് വര്‍മയും മനോജ് തിവാരിയും ആണ് ഉള്ളത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം ന്യൂഡല്‍ഹി ജില്ലയിലെ 10 സീറ്റുകളില്‍ ബിജെപിക്ക് ഏഴ് സീറ്റ് ലഭിക്കും.ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ വീപ്രെസൈഡ്, മൈന്‍ഡ് ബ്രിങ്ക് എന്നീ രണ്ട് സര്‍വേകള്‍ മാത്രമാണ് എഎപിക്ക് വിജയം പ്രവചിച്ചത്. അതേസമയം എല്ലാ എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വിയാണ് പ്രവചിക്കുന്നത്. പരമാവധി മൂന്ന് സീറ്റാണ് കോണ്‍ഗ്രസിന് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. ബുധനാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60.10 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *