ആക്സിയം 4 ദൗത്യം ജൂൺ 22 നും നടക്കില്ല, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകുമെന്ന് അറിയിപ്പ്

0

ദില്ലി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം നേരിടുന്നു. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം. ജൂൺ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്.

 

 

എന്നാൽ ആക്സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ലെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന അറിയിപ്പ്. ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നു. ‌ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തന്നെ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഇത് വരെ മാറ്റിയിട്ടുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *