ഓട്ടോറിക്ഷ തൊഴിലാളിയെ മർദ്ദിച്ചു.

കരുനാഗപ്പള്ളി: റെയിൽസ്റ്റേഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി സജീവിനെയാണ് സംഘചേർന്ന് മർദിച്ചത് . റെയിൽവേസറ്റേഷനിലെ നടപ്പാത പാലത്തിന്റെ പണി നടക്കുന്നതിനാൽ
റെയിൽവെ സ്റ്റേഷനോട് ചേർന്ന് കിഴക്ക്ഭാഗത്തുള്ള സ്ഥലത്താണ് പുതിയതായി ഓട്ടോസ്റ്റാന്റ് ആരംഭിച്ചത്. ഇവിടെ യാത്രക്കാരെ കയറ്റുവാൻ എത്തിയ സജീവിനെ ഇടക്കുളങ്ങര സ്വദേശി ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം, ഇവിടെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ല എന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു എന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സജീവ് പറഞ്ഞു. താലൂക്ക് അശുപത്രിയിൽ ചികിൽത്സയിലാണ് സജീവ്. കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.