മഹാരാഷ്ട്രാ സർക്കാറിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രാംദാസ് അത്ത്‌വാല
മുംബൈ: രൂപീകരിക്കാൻ പോകുന്ന മഹാരാഷ്ട്ര സർക്കാരിൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക്
മന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയും ആർപിഐയുടെ സ്ഥാപകനുമായ രാംദാസ് അത്ത്‌വാല. ഇത്തവണ ദളിത് സമൂഹത്തിന്റെ വലിയ പിന്തുണ ‘മഹായുതി’ക്ക് ലഭിച്ചിട്ടുണ്ടെന്നും സർക്കാറിൽ ഞങ്ങളുടെ ഒരു മന്ത്രി വേണം എന്നത് ഇവിടെയുള്ള ദളിത് സമൂഹം ആഗ്രഹിക്കുന്നുണ്ട് എന്നും അത്ത്‌വാല ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കുമ്പോഴും ഇത് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു ,പക്ഷെ ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
“മഹായുതിയുടെ സത്യപ്രതിഞ്ജ മഹാരാഷ്ട്രയിൽ നടക്കില്ല ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിലാണ് നടക്കുക ” എന്ന ഉദ്ദവ് സേന നേതാവ് സഞ്ജയ് റാവ് ത്തിന്റെ പരാമർശത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഉദ്ദവ് ശിവസേനയ്ക്ക് ഏറ്റവും കൂടുതൽ ക്ഷീണം വരുത്തിയത് റാവ് ത്തിന്റെ പ്രസ്താവനകളാണെന്ന് അത്ത്‌വാല പറഞ്ഞു. “എംവിഎ യുടെ ദയനീയ പരാജയത്തിന് അയാൾകൂടി കാരണമാണ് .ജനങ്ങൾ അദ്ദേഹം പറയുന്നത് മുഖവിലയ്ക്ക് എടുക്കില്ല. അദ്ദേഹം ഇതുപോലുള്ള പ്രസ്‌താവനകൾ ഇനിയുമിറക്കട്ടെ ,അതൊക്കെ മഹായുതിക്ക് ലാഭമായി മാറും “