ആറ്റുകാലമ്മക്ക് പൊങ്കാല നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍ മടങ്ങി

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങി.രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്.ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കലയിട്ടു. പൊങ്കാലക്കലങ്ങൾ തിളച്ച് മറിഞ്ഞശേഷം നിവേദ്യത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഉച്ചയ്ക്ക് 2. 30 ന് ക്ഷേതത്തിനു മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ചു,തുടര്‍ന്ന് നഗരത്തലെ പൊങ്കലകലങ്ങളിലേക്ക് പോറ്റിമാര്‍ തീര്‍ത്ഥം തളിച്ചു . അതോടെ മനസ് നിറഞ്ഞ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങി.