ആറ്റുകാല്‍ പൊങ്കാല; മദ്യശാലകള്‍ക്ക് നിരോധനം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകള്‍ക്ക് നിരോധനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതല്‍ 25 വൈകിട്ട് 6 വരെയാണ് നിരോധനം. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. 17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും.