മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

0
IMG 20251028 WA0029

കൊല്ലം : കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആദിനാട് സൗത്ത് കൊച്ച് കരിപ്പോലിൽ തെക്കതിൽ രാജു മകൻ അമിരാജ് 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . പ്രതിക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് പ്രതിയുടെ അച്ഛനോട് പറഞ്ഞതിന്റെ വൈരാഗത്താൽ പരാതിക്കാരനായ മുരളിയെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും എന്തോ ആയുധം വെച്ച് മുഖത്തും പുരികത്തും മുറിവേൽപ്പിക്കുകയായിരുന്നു .ഈ സംഭവത്തിന് കേസെടുത്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ ആഷിക്, എ എസ് ഐ രഞ്ജിത്ത്,  എസ് സി പി ഓ ഹാഷിം, നൗഫൽ ജാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *