പീഡന ശ്രമം :ഓടുന്ന ട്രെയിനിൽ നിന്ന് ഗർഭിണിയെ തള്ളിയിട്ടു

0

ചെന്നൈ :കോയമ്പത്ത്തൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിനിൽ നിന്നും 4 മാസം ഗർഭിണിയായ യുവതിയെ തള്ളിയിട്ടു . പ്രതി ഹേമരാജിനെ പോലീസ് അറസ്റ്റുചെയ്തു .
ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം .യാത്രക്കാർ ട്രെയിൻ, ചങ്ങല വലിച്ചു നിർത്തുകയും പിന്നീട് പോലീസെത്തി യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.. ഇന്നലെ രാത്രിയാണ് സംഭവം.ഒരു സ്ത്രീയെ കൊലപ്പെടുത്തിയകേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയശേഷമാണ് ഈ അതിക്രമം കാണിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *