വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം :വേങ്ങൂർ ചൂരത്തോട്, പാറേമാലി അനന്തു പ്രകാശ് (24)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം,ദേഹോപദ്രവം, അസഭ്യം പറച്ചിൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ പെരുമ്പാവൂർ പച്ചക്കറി മാർക്കറ്റിന് സമീപത്തു നിന്നും കാർ മോഷ്ടിച്ചതിന് പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കുറുപ്പംപടി ഇൻസ്പെക്ടർ വി.എം കേഴ്സൻ, സബ്ബ് ഇൻസ്പെക്ടർ എം.ആർ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, അരുൺ കെ കരുണൻ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.എം രാജേഷ്, കെ. എസ് അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തിനുള്ളിൽ റൂറൽ ജില്ലയിൽ ഇയാളടക്കം 8 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.