CPMപ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്: BJP പ്രവർത്തകർക്ക് 28 വർഷ0 തടവും പിഴയും.

ഫോട്ടോ :ഒന്നും രണ്ടുംമൂന്നും പ്രതികൾ
കണ്ണൂർ : മാനന്തേരി വണ്ണാത്തിമൂലയിൽ നാല് സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഒന്നും രണ്ടും പ്രതികളെ 28 വർഷവും ഏഴ് മാസവും മൂന്നുപ്രതികളെ 21 വർഷവും ഏഴ് മാസവും തടവിനും ശിക്ഷിച്ചു. പ്രതികൾ നാല് ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് വിധിച്ചു.പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഏഴു പ്രതികളുള്ള കേസിൽ നാലാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടു.ആറാംപ്രതി വിചാരണവേളയിൽ ഹാജരായില്ല. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ ഒന്നാംപ്രതി ചുണ്ടയിൽ ഹൗസിൽ ഇ. പ്രമോദ് (40), രണ്ടാംപ്രതി പുത്തൻപുരയിൽ ഹൗസിൽ പി. പി. ഷിജിൻ (36), മൂന്നാംപ്രതി ചേറപ്പത്തൈയിൽ ഹൗസിൽ എം. സുകുമാരൻ (54), അഞ്ചാംപ്രതി വലിയപറമ്പത്ത് ഹൗസിൽ കെ.കെ. സുഭീഷ് (39), ഏഴാംപ്രതി പാറേമ്മൽ ഹൗസിൽ കെ. ലിനീഷ് (54) എന്നിവരെയാണ് ശിക്ഷിച്ചത്.
2016 ഏപ്രിൽ 16 ന് രാത്രി പതിനൊന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ സാരമായി പരിക്കേറ്റ ചുണ്ടയിലെ ചായക്കട ഉടമ കെ.രമേശന്റെ പാരാതി പ്രകാരമാണ് കേസ് .അക്രമത്തിൽ സി. പി. എം. പ്രവർത്തകരായ കെ.സുരേഷ് ബാ ബു,കാരായി പുരുഷോത്ത മൻ, ടി. കെ. വിജേഷ് എ ന്നിവർക്കും പരിക്കേറ്റിരുന്നു. പി.കെ.ശശിയുടെ വീട്ടിൽ കല്യാണത്തിനുപോയി തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം .