” കോട്ടയം നഴ്‌സിങ് കോളജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം “: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താനാൻ FIR ൽ തിരുത്തൽ വരുത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ . സാങ്കേതിക പിഴവ് വരുത്തിയത് കേസ് തേച്ച് മായ്ച്ചു കളയാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ എഫ്‌ഐആറിലെ തീയതി സംബന്ധിച്ച് പിഴവ് വരുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സിദ്ധാർത്ഥൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ കോട്ടയത്ത് നടത്തിയ നിരാഹാര സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ.കോട്ടയം ഗാന്ധിനഗർ ഗവ: നഴ്‌സിങ് കോളജിലെ റാഗിങ്ങിനെതിരെയും പ്രതിക്ഷേധക്കാർക്ക് നേരെ നടന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഉപവാസം. ആൻ്റോ ആൻ്റണി എംപി, മുൻ മന്ത്രി കെസി ജോസഫ് കെപിസിസി, ഡിസിസി ഭാരവാഹികൾ, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.